5ജി സേവനങ്ങളുടെ കാര്യത്തിൽ മികച്ച ഗൾഫ് രാജ്യങ്ങളിൽ ഒന്നായി കുവൈത്ത്

  • 13/07/2023

കുവൈത്ത് സിറ്റി: 5ജി സേവനങ്ങളുടെ കാര്യത്തിൽ മികച്ച ഗൾഫ് രാജ്യങ്ങളിൽ ഒന്നായി കുവൈത്ത്. ഗൾഫ് രാജ്യങ്ങളിലെ അഞ്ചാം തലമുറ (5ജി) നെറ്റ്‌വർക്കിന്റെ സേവനാനുഭവം പരിശോധിച്ച  സമീപകാല സാങ്കേതിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ 5ജി നെറ്റ്‌വർക്ക് ഉപയോഗിച്ചുള്ള വീഡിയോ സ്ട്രീമിം​ഗ് അനുഭവത്തിൽ കുവൈത്തും സൗദി അറേബ്യയും ഏറ്റവും വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി ഓപ്പൺ സിഗ്നൽ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

4G  നെറ്റ്‌വർക്കിനെ അപേക്ഷിച്ച് 10.8 മടങ്ങ് ഡൗൺലോഡ് വേഗതയുമായി കുവൈറ്റാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. 8.1 മടങ്ങുമായി യുഎഇ രണ്ടാം സ്ഥാനത്താണ്, പിന്നെ സൗദി അറേബ്യ. 7.7, ഖത്തർ 7.1, ബഹ്‌റൈൻ 5.3, ഒമാൻ 5.2 എന്നിങ്ങനെയാണ് കണക്കുകൾ. നെറ്റ്‌വർക്ക് ലഭ്യതയുടെ കാര്യത്തിൽ 39.4 ശതമാനം നിരക്കിൽ കുവൈത്ത് മുന്നിലെത്തിയപ്പോൾ 26.8 ശതമാനം നിരക്കിൽ ബഹ്‌റൈൻ രണ്ടാമതെത്തി. സൗദി അറേബ്യ  23.5 ശതമാനം, ഖത്തർ 15.6 ശതമാനം എന്നിങ്ങനെയാണ് തൊട്ട് പിന്നിലുള്ള രാജ്യങ്ങളുടെ നിരക്ക്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News