വിസ നൽകാമെന്ന് പറഞ് പ്രവാസിയെ കബളിപ്പിച്ചു; ബം​ഗ്ലാദേശുകാരനെതിരെ അന്വേഷണം

  • 13/07/2023

കുവൈത്ത് സിറ്റി: കബളിപ്പിക്കപ്പെട്ടതായുള്ള  ബംഗ്ലാദേശി പ്രവാസിയുടെ പരാതിയിൽ അന്വേഷണം മുന്നോട്ട്. തന്നെ കബളിപ്പിച്ച് 300 ദിനാർ മറ്റൊരു ബം​ഗ്ലാദേശി പൗരൻ സ്വന്തമാക്കിയതായി കാണിച്ചാണ് ഒരാൾ അൽ വഹ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.  പ്രവാസിയെ പിടികൂടാൻ ഡിറ്റക്ടീവുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഒരു ഓഫീസുമായി തനിക്ക് ബന്ധമുണ്ടെന്നും സഹോദരിയുടെ മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന പറഞ്ഞാണ് പ്രതി പണം വാങ്ങിയത്. 2020 അവസാനത്തോടെ അൽ വാഹ പ്രദേശത്ത് വച്ച് 300 ദിനാർ പ്രതിക്ക് കൈമാറി. എന്നാൽ, പിന്നീട് വാ​ഗ്ദാനം ചെയ്ത കാര്യവും നടന്നില്ല, തുകയും തിരിച്ച് കൊടുത്തില്ലെന്നാണ് പരാതി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News