ബാച്ചില‍ർമാരുടെ അനധികൃത താമസം; നടപടികൾ കടുപ്പിച്ചു

  • 13/07/2023

കുവൈത്ത് സിറ്റി: ബാച്ചില‍ർമാരുടെ അനധികൃത താമസം അവസാനിപ്പിക്കുന്നതിനായി നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം 110 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയത്തിലെ സിം​ഗിൾസ് കമ്മിറ്റി അം​ഗവും ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ടീമിന്റെ ഡെപ്യൂട്ടി ഹെഡുമായ ആതെഫ് റമദാൻ അറിയിച്ചു. ബാച്ചിലർമാർ താമസിക്കുന്ന ഷെഡ്ഡുകളും, റൂമുകളും മറ്റ് താമസക്കാരുടെ ഉൾപ്പെടെ ജീവനും സ്വത്തിനും ഭീഷണിയാണ്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വൈദ്യുതി ബന്ധം ഉറപ്പായും വിച്ഛേദിക്കും. പൊതു താത്പര്യം പരി​ഗണിച്ച് നിയമലംഘനങ്ങൾ പൂർണമായി അവസാനിപ്പിക്കാൻ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News