കാൽനട പാലത്തിൽ വാഹനം ഓടിച്ചുകയറ്റി; ഡ്രൈവറെ അറസ്റ്റ് ചെയ്തു വാഹനം കണ്ടുകെട്ടി കുവൈറ്റ് പോലീസ്

  • 13/07/2023

കുവൈറ്റ് സിറ്റി :  കാൽനട പാലത്തിൽ വാഹനം ഓടിച്ചുകയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു വാഹനം കണ്ടുകെട്ടി കുവൈറ്റ് പോലീസ്. വാഹനം പാലത്തിലൂടെ ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് അന്യോഷണം ആരംഭിച്ചു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവറെ അറസ്റ്റ് ചെയ്തു വാഹനം കണ്ടുകെട്ടി.   

ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ ദൃശ്യം പ്രചരിച്ചതിനെ കുറിച്ച് ട്രാഫിക്, ഓപ്പറേഷൻസ് വിഭാഗം ഉടൻ പ്രതികരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവറെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു, അയാൾക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണ്. ട്രാഫിക് റിസർവേഷൻ ഗാരേജിൽ വാഹനം എത്തിച്ചു. 

"എല്ലാ പൗരനും ഒരു കാവൽക്കാരനാണ്" എന്ന തത്വം ഉൾക്കൊള്ളുകയും സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്ത പൗരന് ആഭ്യന്തര മന്ത്രാലയം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു എന്നും  സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും എന്തെങ്കിലും നിയമലംഘങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എമർജൻസി ഫോണിൽ (112) അറിയിക്കാനും ഭരണകൂടം എല്ലാവരോടും ആവശ്യപ്പെട്ടു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News