കുവൈത്തിൽ വേനൽക്കാലത്ത് വിവാഹമോചന കേസുകൾ കൂടുന്നതായി കണക്കുകൾ

  • 13/07/2023


കുവൈത്ത് സിറ്റി: രാജ്യത്ത് വിവാഹമോചന കേസുകൾ വേനൽക്കാലത്ത്, പ്രത്യേകിച്ച് ഓഗസ്റ്റിൽ വർധിക്കുന്നതായി നിരീക്ഷണം. മിക്ക വിവാഹങ്ങളും നടക്കുന്നത് ശൈത്യകാലത്താണ്. എന്നാൽ, വേനൽക്കാലത്ത് വിവാഹ മോചനങ്ങൾ കൂടുകയാണെന്നാണ് 2022ലെ വിവാഹങ്ങളുടെയും വിവാഹ മോചനങ്ങളുടെ ഔദ്യോ​ഗിക കണക്ക് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. കുവൈത്തിൽ ഓരോ മാസവും നടന്ന വിവാഹങ്ങളുടെ കണക്ക് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ അടുത്തിടെ പുറത്തുവിട്ടിരുന്നു. 

969 വിവാഹങ്ങൾ നടന്ന മാർച്ചിലാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ രേഖപ്പെടുത്തിയത്, ഫെബ്രുവരി 886, ഡിസംബർ 822, നവംബർ 814 എന്നിങ്ങനെയാണ് കണക്ക്. ഇതിന് വിപരീതമായി വിവാഹമോചന നിരക്ക് ഏറ്റവും ഉയർന്നത് ഓഗസ്റ്റിലാണ് 644 എണ്ണം. ജൂൺ 640 വിവാഹമോചനങ്ങളും സംഭവിച്ചു. 2022 വർഷത്തിലുടനീളം ആകെ 8,307 വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 6,393 കേസുകളിൽ കുവൈത്തി ഭർത്താവും 1,914 കേസുകളിൽ കുവൈത്ത് ഇതര ഭർത്താവുമാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News