അൽ ഖുസൂറിൽ വാഹനമി‌ടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

  • 13/07/2023


കുവൈത്ത് സിറ്റി: ബിദൂനിയെ വാഹനമി‌ടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി കാസേഷൻ കോട‌തി ശരിവെച്ചു. ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും രണ്ടാം പ്രതിക്ക് 15 വർഷം തടവും വിധിച്ച ഫസ്റ്റ് ഡിഗ്രിയിലെയും അപ്പീലിലെയും വിധികളാണ് കാസേഷൻ കോടതി അം​ഗീകരിച്ചത്. അൽ ഖുസൂർ പ്രദേശത്ത് 2021 ജനുവരിയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്തെ ഒരു ദിവാനിയയുടെ മുന്നിൽ വച്ച് വഴക്കുണ്ടാവുകയും അത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പ്രതി വാഹനവുമായി അബ്ദുള്ള അബ്ദുൾ ഖലീഫ എന്നയാളെ ഇടിച്ചുവെന്നാണ് കേസ്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടങ്കിലും  പരിക്കേറ്റയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News