പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും

  • 14/07/2023



കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മോശമായ 53 സ്ഥലങ്ങളിൽ ഒന്നായി കുവൈത്തും. ഇന്റർനേഷൻസിന്റെ 2023 എക്‌സ്‌പാറ്റ് ഇൻസൈഡർ റാങ്കിംഗിൽ കുവൈത്ത് അവസാന സ്ഥാനത്താണ്. ജീവിത നിലവാരം, സ്ഥിരതാമസമാക്കാനുള്ള എളുപ്പം, വിദേശത്ത് ജോലി, വ്യക്തിഗത സമ്പാദ്യം, പ്രവാസി അവശ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന വിവിധ വശങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളുടെ പ്രകടനം അളന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

കഴിഞ്ഞ വർഷവും പട്ടികയിൽ കുവൈത്ത് അവസാന സ്ഥാനത്ത് തന്നെയായിരുന്നു. 2022ലും 2023ലും കുവൈത്ത് അവസാന സ്ഥാനത്തെത്തി എന്ന് മാത്രമല്ല, കഴിഞ്ഞ ദശകത്തിൽ ഏറ്റവും മോശം റേറ്റിംഗ് ഉള്ള രാജ്യങ്ങളുടെ പട്ടികയിലും കുവൈത്ത് ഉൾപ്പെടുന്നുണ്ട്. ജീവിത നിലവാരത്തിൽ ആഗോളതലത്തിൽ രാജ്യം അവസാന സ്ഥാനത്താണ്. പ്രവാസികൾ അവരുടെ ഒഴിവുസമയ ഓപ്ഷനുകളിൽ അസന്തുഷ്ടരാണ്. ഏകദേശം പകുതിയോളം പേർക്ക് (49 ശതമാനം) തങ്ങളുടെ അഭിപ്രായങ്ങളും തുറന്ന് പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് വിചാരിക്കുന്നു. ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയേക്കാൾ (15 ശതമാനം) കൂടുതലാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News