പ്രതിസന്ധികളെയും അപകടകരമായ അവസ്ഥയയെയും നേരിടാൻ കുവൈറ്റ് എയർപോർട്ട് അഗ്നിശമന സേനാംഗങ്ങൾ സജ്ജം

  • 14/07/2023


കുവൈത്ത് സിറ്റി: ഏത് തരത്തിലുള്ള പ്രതിസന്ധികളെയും അപകടകരമായ അവസ്ഥയയെയും നേരിടാൻ എയർപോർട്ട് അഗ്നിശമന സേനാംഗങ്ങൾ സജ്ജമാണെന്ന് എയർപോർട്ട് ഫയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുസാബ് അൽ അൻസാരി വ്യക്തമാക്കി. വിദ​ഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളതിനാൽ അവർക്ക് ഏത് അപകടവും നേരിടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിയിൽ പ്രവേശിക്കും മുമ്പ് തന്നെ  എയർപോർട്ട് അഗ്നിശമന സേനാംഗങ്ങൾ വിമാന അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കോഴ്‌സുകൾ പൂർത്തിയാക്കാറുണ്ട്.

219 അഗ്നിശമന സേനാംഗങ്ങൾ നിലവിൽ വിമാന അപകടങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം 86 അപകടങ്ങളിലാണ് ടീം ഇടപ്പെട്ട് രക്ഷാപ്രവർത്തനം നടത്തിയത്. പുതിയ എയർപോർട്ടിലും പിഴവില്ലാത്ത സേവനങ്ങൾ ഒരുക്കാൻ സജ്ജമായിട്ടുണ്ടെന്ന് അൽ അൻസാരി പറഞ്ഞു. പുതിയ വിമാനത്താവളത്തിന്റെ എല്ലാ കെട്ടിടങ്ങളിലും പ്രത്യേക പ്രതിരോധ പെർമിറ്റുകൾ ഏർപ്പെടുത്തുക വഴി വികസിപ്പിച്ച ഒരു പ്ലാൻ അനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News