അഗ്നി സുരക്ഷാ, പ്രതിരോധ വ്യവസ്ഥകൾ പാലിച്ചില്ല; കർശന നടപടിയുമായി കുവൈറ്റ് ഫയർഫോഴ്സ്

  • 14/07/2023

കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധന ക്യാമ്പയിനുകളിൽ അഗ്നി സുരക്ഷാ, പ്രതിരോധ വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരെ കർശന നടപ‌ടി സ്വീകരിച്ച് ജനറൽ ഫയർഫോഴ്‌സ്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെ 50 സൈറ്റുകൾ അഗ്നിശമന സേന പൂട്ടിച്ചു. ഉടമകൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകുകയും നിയമലംഘനങ്ങൾ പരിഹരിക്കാൻ മതിയായ അവസരം നൽകുകയും ചെയ്തതിന് ശേഷമാണ് കടുത്ത നടപടിയിലേക്ക് കടന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News