കള്ളപ്പണം വെളുപ്പിക്കുന്നതിൽ നിന്ന് ചാരിറ്റി പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നതിന് നടപടി

  • 14/07/2023


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിൽ നിന്ന് ചാരിര്റി പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഊന്നൽ നൽകുന്നുണ്ടെന്ന്  സാമൂഹികകാര്യ മന്ത്രാലയം. ചാരിറ്റബിൾ സൊസൈറ്റികളിലെയും ഫൗണ്ടേഷനുകളിലെയും തൊഴിലാളികളും ചാരിറ്റബിൾ സ്ഥാപനങ്ങളിലെയും ഫൗണ്ടേഷനുകളിലെയും അഫയേഴ്സ് മന്ത്രാലയത്തിലെയും ഫിനാൻഷ്യൽ കൺട്രോളർമാരും പങ്കെടുക്കുന്ന ബന്ധപ്പെട്ട ഒരു ഒരു വർക്ക്ഷോപ്പിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് ശിൽപശാല നടന്നത്. ചാരിറ്റബിൾ സൊസൈറ്റികളുടെ നിയന്ത്രണങ്ങൾ കൂട്ടുന്നതിനും കർശനമാക്കുന്നതിനും വേണ്ടിയാണ് സംഘടിപ്പിച്ചത്. ചാരിറ്റബിൾ ഓർഗനൈസേഷനുകൾ വികസിപ്പിക്കാനും അവയു‌ടെ പ്രവർത്തനങ്ങൾ വഴി അർഹിക്കുന്നവർക്ക് മികച്ച രീതിയിൽ സഹായങ്ങൾ എത്തിക്കാനുമാണ് മന്ത്രാലയം താത്പര്യപ്പെട്ടുന്നതെന്ന് ചാരിറ്റീസ് ആൻഡ് ഫൗണ്ടേഷൻസ് വകുപ്പ് ഡയറക്ടർ അബ്ദുൾ അസീസ് അൽ അജ്മി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News