അന്താരാഷ്ട്ര പുരസ്കാരം നേടി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി

  • 15/07/2023



കുവൈത്ത് സിറ്റി: ഈ വർഷത്തെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റത്തിലെ സ്‌പെഷ്യൽ അച്ചീവ്‌മെന്റ് അവാർഡ് നേടി നാഷണൽ പെട്രോളിയം കമ്പനി (കെ‌എൻ‌പി‌സി). ഭൂമിശാസ്ത്ര വിവര സംവിധാനങ്ങളുടെയും മാപ്പിംഗിന്റെയും മേഖലയിലെ ലോക പ്രശസ്ത അമേരിക്കൻ കമ്പനിയായ എസ്റി (ഇഎസ്‌ആർഐ) ആണ് പുരസ്കാരം നൽകുന്നത്. 1969-ൽ സ്ഥാപിതമായ എസ്റി ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ നിലവിലുണ്ട്. കാലിഫോർണിയയിലെ സാൻ ഡീഗോയിൽ സമാപിക്കുന്ന എസ്‌റിയുടെ വാർഷിക സമ്മേളനത്തിൽ കെഎൻപിസിയുടെ പ്രതിനിധിയും സമഗ്ര ആപ്ലിക്കേഷൻസ് ടീം മേധാവിയുമായ എഞ്ചിനീയർ ബസ്സാം അൽ ഷമ്മരിയും അവാർഡ് ഏറ്റുവാങ്ങി


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News