വ്യാജ സന്ദേശങ്ങളും വെബ്സൈറ്റുകളും; വീണ്ടും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

  • 15/07/2023



കുവൈത്ത് സിറ്റി: വ്യാജ സന്ദേശങ്ങളെ കുറിച്ചും വെബ്‌സൈറ്റുകളെ കുറിച്ചും വീണ്ടും മുന്നറിയിപ്പ് നൽകി  ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴയടക്കാത്തതിന് സാമ്പത്തിക പിഴ ചുമത്തുകയാണെന്ന് അറിയിപ്പ് നൽകി നടത്തുന്ന തട്ടിപ്പിനെ കുറിച്ചാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇത്തരം കോളുകളും സന്ദേശങ്ങളും ലഭിച്ചാൽ ജാ​ഗ്രതയോടെ ഇടപെടണമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ വിഭാ​ഗം അറിയിച്ചു. ട്രാഫിക് ലംഘനങ്ങൾ ഉണ്ടായാൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്പ് സഹൽ ആപ്പിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയം അലേർട്ടുകൾ നൽകുന്നതെന്നും അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News