ഭക്ഷണ ഉപഭോഗത്തിൽ കുവൈത്ത് ഗൾഫിൽ രണ്ടാം സ്ഥാനത്ത്

  • 15/07/2023



കുവൈത്ത് സിറ്റി: ഭക്ഷണ ഉപഭോ​ഗത്തിന്റെ കാര്യത്തിൽ കുവൈത്ത് ​ഗൾഫിൽ രണ്ടാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ആളോഹരി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് (കിലോ കലോറിയിൽ കണക്കാക്കുന്നത്) അനുസരിച്ച് രാജ്യങ്ങൾക്കായി ഓക്സ്ഫോർഡ് സർവകലാശാലയുടെ ഡാറ്റയിൽ ഔർ വേൾഡ് നടത്തിയ പഠനത്തിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. ശരാശരി കലോറി ഉപഭോഗത്തിൽ കുവൈത്ത് ലോകത്ത് 33-ാം സ്ഥാനത്തും അറബ് ലോകത്ത് അഞ്ചാം സ്ഥാനത്തും ഗൾഫിൽ രണ്ടാം സ്ഥാനത്തുമാണ്. പ്രതിദിനം ശരാശരി 3387 കിലോ കലോറിയുമായി ബഹ്‌റൈൻ ഒന്നാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം അയർലൻഡും യുഎസും ആയിരന്നു ഒന്നാമത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News