കുവൈത്തിന്റെ എയർ സ്പേസ് മലിനമാണെന്ന് പരിസ്ഥിതി സംഘടന

  • 15/07/2023


കുവൈത്ത് സിറ്റി: കുവൈത്തിന്റെ എയർ സ്പേസ് നിലവിൽ മലിനമാണെന്ന് ഗ്രീൻ ലൈൻ പരിസ്ഥിതി സംഘടന അറിയിച്ചു. ജനങ്ങൾക്ക് അനാരോഗ്യകരമായ അവസ്ഥയായ നാലാമത്തെ വിഭാഗത്തിലേക്ക് മലിനീകരണം എത്തിയിരിക്കുകയാണ്. നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാത്തതും പൊടിയേക്കാൾ ചെറുതുമായ കാർസിനോജെനിക് പൊല്യൂട്ടന്റുകളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതി പബ്ലിക് അതോറിറ്റി അന്തരീക്ഷ മലിനീകരണത്തിന്റെ പ്രശ്നം പരിഹരിച്ചിട്ടില്ലെന്നും അതോറിറ്റിക്ക് അതിന് നിയമപരമായി ഉത്തരവാദിത്തമുണ്ടെന്നും ഗ്രീൻ ലൈൻ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News