കുവൈത്തിൽ കുറ്റവാളികൾ സഹാനുഭൂതി നേടുന്നതിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉന്നയിക്കുന്നുവെന്ന് റിപ്പോർട്ട്

  • 15/07/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ ചില കുറ്റവാളികൾ ലഘുവായ ശിക്ഷ ലഭിക്കുന്നതിന് മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ഉപയോ​ഗപ്പെടുത്തുന്നതായി റിപ്പോർട്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളെ നിയമപരമായ പ്രതിരോധമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ മനസിലാക്കാൻ തങ്ങളുടെ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ലെന്ന്  ജഡ്ജിയെ ബോധ്യപ്പെടുത്തി രക്ഷ തേടുകയാണ് പലരും. അതേസമയം, കുറ്റവാളികൾ മാനസികാരോഗ്യ പ്രശ്‌നങ്ങൾ സഹാനുഭൂതി നേടുന്നതിനുള്ള ഒരു മാർഗമായി ഉപയോഗിച്ചേക്കാമെന്ന് അഭിഭാഷകൻ മുഹമ്മദ് അൽ ജാസം പറഞ്ഞു. 

എന്നാൽ അത്തരം അവകാശവാദങ്ങളുടെ ആധികാരികത വിലയിരുത്തുന്നതിന് വിദഗ്ധ അഭിപ്രായങ്ങൾ തേടാറുണ്ട്. ഒരു കുറ്റകൃത്യത്തിന് നടന്നാൽ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നു എന്നത് ഒഴികഴിവായി കണക്കാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തി പലവിധ മാനസിക ഘട്ടങ്ങളിലൂടെ കടന്നു പോയേക്കാം. പക്ഷേ അത് കുറ്റകൃത്യങ്ങൾ ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ കണക്കാക്കുന്നില്ല. ശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു കാരണമല്ലെന്നും അത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News