അമിതവണ്ണം; അറബ് ലോകത്ത് ഒന്നാമത് കുവൈത്ത്, ജനസംഖ്യയുടെ 40 ശതമാനം പേർക്കും അമിതവണ്ണം

  • 16/07/2023


കുവൈത്ത് സിറ്റി: കുവൈത്തിലെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് 18 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ അമിതഭാരവും പൊണ്ണത്തടിയും കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊമോഷൻ വകുപ്പ് ഡയറക്ടർ ഡോ. അബീർ അൽ ബഹ്വ. ഇതിൽ നിന്ന് മുക്തി നേടുന്നതിന് ഇടപെടൽ ആവശ്യമാണ്. അറബ് ലോകത്ത് തന്നെ അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരുടെ നിരക്കിൽ കുവൈത്ത് ഒന്നാം സ്ഥാനത്താണ്. അമിതഭാരം ഉള്ളവർ ജനസംഖ്യയുടെ 77 ശതമാനത്തിൽ എത്തുന്നു. അതേസമയം പൊണ്ണത്തടിയുള്ളവർ 40 ശതമാനത്തിൽ കൂടുതലാണ്.

അമിതഭാരം ഒരു ആഗോള പ്രശ്‌നമാണെന്നും അൽ ബഹ്വ പറഞ്ഞു. 2020ലെ 2.6 ബില്യണിൽ നിന്ന് 2035-ഓടെ അതിന്റെ നിരക്ക് നാല് ബില്യണിലധികം ആളുകളിലേക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. 2020 നും 2035 നും ഇടയിലുള്ള കാലയളവിൽ ലോകത്തിലെ ആൺകുട്ടികളിൽ 10 ശതമാനം മുതൽ 20 ശതമാനം വരെ കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണത്തിന്റെ ഉയർന്ന വ്യാപനം കൂടുതൽ ഗുരുതരമായിരിക്കുമെന്നും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News