ചുട്ടുപൊള്ളി കുവൈത്ത്; ഇന്നത്തെ താപനില 50 ഡിഗ്രി, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

  • 17/07/2023

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് കൂടിയ താപനില 50 ഡിഗ്രിയും കുറഞ്ഞ താപനില 31 ഡിഗ്രിയുമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത 08 - 32 കി.മീ/മണിക്കൂർ ആയിരിക്കും.  

കഠിനമായ ചൂടുള്ള കാലാവസ്ഥയിൽ, ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിഞ്ഞിരിക്കുക, മതിയായ വിശ്രമം ഉറപ്പാക്കുക, സാധാരണ ശരീര താപനില നിലനിർത്തുക, ശരീരം അമിതമായി ചൂടാകുന്നത് ഒഴിവാക്കുക, ധാരാളം ദ്രാവകങ്ങൾ കുടിക്കുക, എന്നാൽ കഫീൻ അല്ലെങ്കിൽ ധാരാളം പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക ഏന്നീ മുൻകരുതലുകൾ സ്വീകരിക്കാൻ പൗരന്മാരോടും താമസക്കാരോടും ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News