മത്സ്യബന്ധന ബോട്ടിൽ കൊള്ളയടിക്കൽ ശ്രമം; കുവൈത്തിൽ ഒരാൾ മരണപ്പെട്ടു

  • 17/07/2023


കുവൈത്ത് സിറ്റി: മത്സ്യബന്ധന ബോട്ടിൽ നടന്ന കൊള്ളയടിക്കൽ ശ്രമത്തിൽ സെയിലർ മരണപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഏവിയേഷൻ വിംഗുമായി സഹകരിച്ച് കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനിലെ ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. പരിക്കേറ്റയാളെ ഉടൻ സ്ഥലത്ത് നിന്ന് മാറ്റിയെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും അധികൃതർ അറിയിച്ചു. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ ഓർമ്മിപ്പിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്ത് സമുദ്രാതിർത്തി വിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News