നടുറോഡിൽ അടിപിടി , സോഷ്യൽ മീഡിയയിൽ വൈറൽ; അന്യോഷണം ആരംഭിച്ച് കുവൈറ്റ് പോലീസ്

  • 17/07/2023



കുവൈറ്റ് സിറ്റി :   ഒരു കുവൈറ്റ് പൗരനും ബംഗാളിയും തമ്മിൽ നടുറോഡിൽവച്ചുണ്ടായ അടിപിടിയിൽ പോലീസ് അന്യോഷണം ആരംഭിച്ചു. അടിപിടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് പോലീസ് അന്യോഷണം, വഴക്കിനെത്തുടർന്ന്  തുടർന്ന് പ്രവാസി സുലൈബിഖാത്തിന് വടക്ക് പടിഞ്ഞാറുള്ള പോലീസ് സ്റ്റേഷനിൽ പോയി ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പോലീസ്   സ്വദേശിയെ  വിളിച്ചുവരുത്തി അന്വേഷണത്തിന് റഫർ ചെയ്തു.

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വീഡിയോ ക്ലിപ്പ് വഴി പ്രചരിച്ച വഴക്കിന് കക്ഷികളെ വിളിച്ചുവരുത്തിയതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News