താപനില 51 ഡി​ഗ്രി സെൽഷ്യസിലേക്ക് ഉയർന്നു; കുവൈത്തിൽ അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്

  • 18/07/2023



കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത അഞ്ച് ദിവസങ്ങളിലും താപനില ഉയരുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾ അസീസ് അൽ ഖരാവി മുന്നറിയിപ്പ് നൽകി. രാജ്യം ഇപ്പോൾ ഏറ്റവും ഉയർന്ന താപനില അനുഭവിച്ചാണ് മുന്നോട്ട് പോകുന്നത്. ഞായറാഴ്ച ജഹ്‌റയിൽ 51 ഡിഗ്രിയും അബ്ദാലിയിൽ 50 ഡിഗ്രിയും രേഖപ്പെടുത്തി. എന്നാൽ, വരും ദിവസങ്ങളിൽ താപനില 52 ഡിഗ്രി സെൽഷ്യസിൽ കൂടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ടെംപറേച്ചർ റിഫ്രാക്ഷൻ സാധാരണയായി സെപ്റ്റംബർ ആദ്യമാണ് ആരംഭിക്കുക. ഇതോടെ രാത്രയിൽ താപനില കുറയും. കാലാവസ്ഥ നിലവിലെ സാഹചര്യത്തേക്കാൾ സാധാരണ അവസ്ഥയിലേക്ക് മാറുമെന്നും അൽ ഖരാവി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News