കുവൈത്തിൽ 16 ശതമാനം പുരുഷന്മാർ വന്ധ്യത പ്രശ്നങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ട്

  • 18/07/2023

കുവൈത്ത് സിറ്റി: കുവൈത്തിൽ വന്ധ്യത പ്രശ്നങ്ങൾ അനുഭവിക്കുന്ന പുരുഷന്മാർ 16 ശതമാനമാണെന്ന് റിപ്പോർട്ട്. അതിൽ ഏകദേശം 60 ശതമാനം പേരിലും പ്രമേഹവും അമിത വണ്ണവും പ്രശ്നമാകുന്നുണ്ടെന്ന് ജാബർ ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ഗാനിം പറഞ്ഞു. അവരിൽ ഭൂരിഭാഗം പേരും മോശം ലൈംഗിക ശേഷിയെക്കുറിച്ച് പരാതിപ്പെടുന്നു. ഇത് പെരിഫറൽ ഞരമ്പുകളുടെ വീക്കം മൂലമാണ്, ഇത് പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന് അൽ ​ഗാനിം പറഞ്ഞു.

ധമനികൾക്ക് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവില്ലായ്മ ഉണ്ടാവുന്നതാണ് കാരണം. പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുന്ന മറ്റ് കാരണങ്ങൾ പ്രമേഹവും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവും കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് ശീഘ്രസ്ഖലനവും. ഈ അവസ്ഥകൾക്ക് ഇപ്പോൾ നിരവധി ചികിത്സകളുണ്ട്, കൂടാതെ കുറഞ്ഞ പുരുഷ ഹോർമോണിനുള്ള ചികിത്സയും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News