അൽ മുത്‌ല സിറ്റിയിൽ താൽക്കാലിക ഇന്ധന സ്റ്റേഷൻ

  • 19/07/2023

കുവൈത്ത് സിറ്റി: അൽ മുത്‌ല റെസിഡൻഷ്യൽ സിറ്റിയിൽ താൽക്കാലിക ഇന്ധന സ്റ്റേഷൻ പ്രവർത്തിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ അറിയിച്ചു. നാഷണൽ പെട്രോളിയം കമ്പനിയുമായി സഹകരിച്ച് പൗരന്മാർക്കും നിർമ്മാണ കമ്പനികൾക്കും മറ്റും സേവനം നൽകുന്നതിനായി ഒരു താൽക്കാലിക ഇന്ധന സ്റ്റേഷൻ സജ്ജീകരിച്ച് പ്രവർത്തിപ്പിക്കുകയാണെന്നാണ് കോർപ്പറേഷൻ അറിയിച്ചിട്ടുള്ളത്. വിവിധ തരം ഇന്ധനങ്ങൾ നൽകുന്നതിന് താൽക്കാലിക സ്റ്റേഷനിൽ നിരവധി പമ്പുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. നാഷണൽ പെട്രോളിയം കമ്പനിയുമായുള്ള സഹകരണം തുടർന്ന് കൊണ്ട് അൽ മുത്‌ല നഗരത്തിൽ 24 ഇന്ധന വിതരണ സ്റ്റേഷനുകൾ കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News