ബയോമെട്രിക് സംവിധാനം റദ്ദാക്കിയതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 19/07/2023



കുവൈത്ത് സിറ്റി: ബയോമെട്രിക് സംവിധാനം റദ്ദാക്കിയതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ തള്ളി ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് സംവിധാനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ക്യാമ്പയിനുകൾ വിപുലീകരിക്കാൻ മന്ത്രാലയം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും വേനൽക്കാല അവധിക്ക് ശേഷം ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലും മന്ത്രാലയം മുമ്പ് പ്രഖ്യാപിച്ചിരുന്ന നിയുക്ത കേന്ദ്രങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കുമായി ബയോമെട്രിക് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.

എല്ലാവർക്കും സൗകര്യമൊരുക്കുന്നതിനായി ചില വാണിജ്യ സമുച്ചയങ്ങളിലും മന്ത്രാലയ സമുച്ചയങ്ങളിലും പുതിയ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ലാൻഡ് ബോർഡർ പോസ്റ്റുകളിലൂടെ പ്രവേശിക്കുന്നവർക്കായി ബയോമെട്രിക്സ് രജിസ്ട്രേഷൻ നടത്തുന്നുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി വേനൽക്കാലത്ത് വിമാനത്താവളങ്ങളിൽ ഭാഗികമായി മാത്രമാണ് പ്രവർത്തനങ്ങൾ നടത്തിയത്. വേനൽക്കാല അവധിക്ക് ശേഷം രാജ്യത്ത് നിന്ന് പുറപ്പെടുന്നവർക്കും വരുന്നവർക്കും ഫലപ്രദമായി സംവിധാനം ബാധകമാക്കുമെന്നും അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇



Related News