ഹെൻലി പാസ്‌പോർട്ട് സൂചികയിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈത്ത്

  • 19/07/2023


കുവൈത്ത് സിറ്റി: ഹെൻലി പാസ്‌പോർട്ട് സൂചികയിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈത്ത്. 2023 ലെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ 99 വിസ രഹിത സ്‌കോറുമായി കുവൈത്ത് 55-ാം സ്ഥാനത്താണ്. കുവൈത്തികൾക്ക് വിസ ഇല്ലാതെ തന്നെ ലോകമെമ്പാടുമുള്ള 99 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. 2022ൽ കുവൈത്ത് 59-ാം സ്ഥാനത്തായിരുന്നു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ (IATA) നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നതെന്ന് ഹെൻലി അറിയിച്ചു.

199 പാസ്‌പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടുന്നതാണ് സൂചിക. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) എക്‌സ്‌ക്ലൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച് അഞ്ച് വർഷത്തിനിടെ ആദ്യമായി ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ജപ്പാൻ ഒന്നാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് നിന്നാണ് ജപ്പാൻ കുതിച്ചത്. സിംഗപ്പൂർ ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്. സിം​ഗപു‍ർ പൗരന്മാർക്ക് ലോകമെമ്പാടുമുള്ള 227 യാത്രാ കേന്ദ്രങ്ങളിൽ 192 സ്ഥലങ്ങളിലും വിസയില്ലാതെ സന്ദർശിക്കാൻ കഴിയും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News