ഉച്ചജോലി വിലക്ക് പാലിച്ചില്ല; 148 നിയമലംഘനങ്ങൾ കണ്ടെത്തി

  • 19/07/2023


കുവൈത്ത് സിറ്റി: ജൂൺ മാസത്തിൽ ഉച്ചജോലി വിലക്ക് പാലിക്കാത്തതിന്റെ 148 നിയമലംഘനങ്ങൾ മാൻപവർ അതോറിറ്റിയിലെ  ഒക്യുപേഷണൽ സേഫ്റ്റി സെന്ററിലെ പരിശോധനാ സംഘങ്ങൾ കണ്ടെത്തി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിൽ ഇൻസ്പെക്ടർമാർ വീണ്ടും പരിശോധന നടത്തി. 132 ഫയലുകൾക്ക് അറിയിപ്പുകൾ ലഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അൽ നുസ പ്രദേശത്തിന് സമീപമുള്ള റോഡുകളുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതിയിലാണെന്നും അധികൃതർ സൂചിപ്പിച്ചു.

ഇത് കൂടാതെ, ഒരു തെരുവിലെ ഐസ്ക്രീം വിൽപ്പന, തണ്ണിമത്തൻ വിൽപ്പന തുടങ്ങിയയും പരിശോധനയിൽ കണ്ടെത്തി. തലസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമേ, ചില ഹൗസിം​ഗ് പ്ലോട്ടുകൾ, മോട്ടോർ സൈക്കിളുകൾ വഴി ഉപഭോക്തൃ ഓർഡറുകൾ വിതരണം ചെയ്യുന്ന തൊഴിലാളികൾ എന്നീ മേഖലകളിലും നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉച്ചജോലി വിലക്ക് ലംഘിക്കരുതെന്നും അടുത്ത ഓഗസ്റ്റ് അവസാനം വരെ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News