സ്ത്രീധനത്തുക വർധിക്കുന്നു; പരാതികളുമായി കുവൈത്തിലെ പുരുഷന്മാർ

  • 19/07/2023



കുവൈത്ത് സിറ്റി: രാജ്യത്ത് 'മഹർ' എന്നറിയപ്പെടുന്ന സ്ത്രീധനം, പുരുഷന്മാർക്കിടയിൽ ചൂടേറിയ ചർച്ചകൾക്കും പരാതികൾക്കും കാരണമാകുന്നു. സ്ത്രീധനം, പല സംസ്കാരങ്ങളിലെയും ദീർഘകാല പാരമ്പര്യവും വിവാഹസമയത്ത് ഒരു വധുവിന് ഭർത്താവ് നൽകുന്ന സാമ്പത്തിക സമ്മാനവുമാണ്. അടുത്ത കാലത്തായി സ്ത്രീധനമായി ആവശ്യപ്പെടുന്ന തുക വർധിച്ചു വരുന്നതാണ് പരാതികൾക്കും ആശങ്കയ്ക്കും കാരണമായിട്ടുള്ളത്. ഉയർന്ന സ്ത്രീധനം വിവാഹത്തിന്റെ ബുദ്ധിമുട്ടുകൾ കൂട്ടുകയാണെന്ന് അടുത്ത കാലത്ത് വിവാഹിതരായ യുവാക്കൾ പറയുന്നു. 

വധുവിന്റെ കുടുംബം മഹറിന്റെ മൂല്യം വർധിപ്പിക്കണമെന്ന് കരുതുന്നവരാണ്. പരസ്പര ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സ്ത്രീധനം നിശ്ചയിക്കുന്നതിന് മുമ്പ് വരന്റെ ഗുണങ്ങളും സാമ്പത്തിക ശേഷികളും അറിയേണ്ടത് പ്രധാനമാണെന്നാണ് വിശ്വസിക്കുന്നു. സ്ത്രീധനത്തിലുണ്ടാകുന്ന വർധനവ് സാമ്പത്തിക ബാധ്യതയാണെന്നും ഇവർ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News