മലാഗയിലെ വെടിവെയ്പ്പ്; കുവൈത്ത് പൗരന്മാർ സുരക്ഷിതരെന്ന് സ്പെയിനിലെ എംബസി

  • 19/07/2023



കുവൈത്ത് സിറ്റി: സ്പാനിഷ് പ്രവിശ്യയായ മലാഗയിൽ വെടിവെയ്പ്പ് ഉണ്ടായ പശ്ചാത്തലത്തിൽ കുവൈത്തി പൗരന്മാരുടെ  സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് സ്പെയിനിലെ കുവൈത്ത് എംബസി വ്യക്തമാക്കി. വെടിവെയ്പ്പുണ്ടായ മാർബെല്ല നഗരത്തിലെ കുവൈത്തി പൗരന്മാർ സുരക്ഷിതരാണ്. മലാഗയിലെ ഔദ്യോഗിക അതോറിറ്റികളുമായി ബന്ധപ്പെടുകയും മാർബെല്ല നഗരത്തിലെ കുവൈത്തി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മാർബെല്ല നഗരത്തിലുള്ള കുവൈത്തി പൗരന്മാർ ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു. അന്വേഷണങ്ങൾക്കോ ​​സഹായ അഭ്യർത്ഥനകൾക്കോ ​​എമർജൻസി നമ്പർ വഴി എംബസിയെ ബന്ധപ്പെടാവുന്നതാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News