വെർച്വൽ കറൻസി ഇടപാടുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

  • 20/07/2023



കുവൈത്ത് സിറ്റി: വെർച്വൽ കറൻസി ഇടപാടുകൾക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്, ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റി, വാണിജ്യ വ്യവസായ മന്ത്രാലയം, ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് എന്നിവ വിർച്വൽ ആസ്തികൾ ഒരു ടൂൾ/പേയ്‌മെന്റ് മാർഗമായി അല്ലെങ്കിൽ അവയെ കറൻസിയായി അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു പേയ്‌മെന്റ് ഉപകരണമായി/രീതിയായി വെർച്വൽ കറൻസി ഉപയോഗിക്കുന്ന ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് പുറപ്പെടുവിച്ച അന്താരാഷ്ട്ര ആവശ്യകതകളുടെ 15-ാം നമ്പർ ശുപാർശ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. സര്‍ക്കുലര്‍ പ്രകാരം വെര്‍ച്വല്‍ ആസ്തികൾ ഒരു നിക്ഷേപ മാർഗമായി കൈകാര്യം ചെയ്യുന്നത് വിലക്കുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News