അതിര്‍ത്തികളിലെ പരിശോധന; ഗൾഫ് വാഹനങ്ങളിൽ 38,000 ദിനാർ ട്രാഫിക് പിഴ ഈടാക്കി

  • 20/07/2023



കുവൈത്ത് സിറ്റി: ബോർഡർ ക്രോസിംഗുകളിലൂടെ രാജ്യം വിടുന്ന ഗൾഫ് വാഹനങ്ങളിൽ നിന്ന് 38,000 ത്തോളം ദിനാർ ട്രാഫിക് ലംഘനളുടെ പേരിൽ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ബോർഡർ ക്രോസിംഗുകളില്‍ കടന്ന് പോകുന്ന ഗള്‍ഫ് വാഹനങ്ങള്‍ കര്‍ശനമായ പരിശോധിക്കാൻ നിര്‍ദേശം വന്നത്. അതേസമയം, അതിര്‍ത്തിയിൽ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട  21 ഗൾഫ് പൗരന്മാരെ കുവൈത്തിലേക്ക് തിരിച്ചയച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ നൽകുന്നതുവരെ അവരെ പോകുന്നതിൽ നിന്ന് തടഞ്ഞിട്ടുമുണ്ട്.

ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് പുറപ്പെടുവിച്ച ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കണമെന്നുള്ള തീരുമാനം രണ്ടാഴ്ച മുമ്പാണ് നടപ്പാക്കി തുടങ്ങിയത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ മേൽനോട്ടത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. ബോർഡർ ക്രോസിംഗുകളിലെ കസ്റ്റംസ് ജീവനക്കാർ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് രജിസ്റ്റർ ചെയ്യപ്പെട്ട ഒരു വാഹനവും പിഴ നൽകിയതിന് ശേഷമല്ലാതെ അതിര്‍ത്തി കടന്ന് പോകാൻ അനുവദിക്കില്ല.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News