1.8 മില്യണ്‍ കുവൈറ്റ് പ്രവാസികളെ നാടുകടത്തണമെന്ന് ആവശ്യം

  • 20/07/2023



കുവൈത്ത് സിറ്റി: പ്രവാസികൾക്ക് അനുകൂലമായിട്ടള്ള നിലവിലെ ജനസംഖ്യാ ഘടനയിൽ ഭേദഗതി വരുത്തണണെന്ന് ആവശ്യമുയര്‍ത്തി എംപി ഫാരെസ് അല്‍ ഒട്ടൈബി. രാജ്യത്തെ മൊത്തം വിദേശികളിൽ 55 ശതമാനം വരുന്ന 1.8 മില്യണ്‍ പ്രവാസികളെ നാടുകടത്തണമെന്നാണ് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജനസംഖ്യാ ഘടനയിൽ ഭേദഗതി വരുത്തുന്നതിൽ സർക്കാർ നിശബ്‍ദത പാലിക്കുകയാണ്. സർക്കാരിന്റെ നാല് വർഷത്തെ കര്‍മ്മ പരിപാടിയെക്കുറിച്ചുള്ള ഒരു പ്രത്യേക സംവാദത്തിനിടെയാണ് അല്‍ ഒട്ടൈബി ഈ വിഷയം ഉയര്‍ത്തിയത്. 

പ്രവാസികളുടെ എണ്ണം ഏതാണ്ട് മാറ്റമില്ലാതെ 3.3 മില്യണായി തുടരുകയാണ്. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.8 മില്യണിന്‍റെ 69 ശതമാനവും പ്രവാസികളാണ്. കുവൈത്തിലെ പ്രവാസികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാൽ എണ്ണത്തിൽ ഇതുവരെ കുറവുണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷങ്ങളില്‍ എപ്പോഴത്തെയും പോലെ എണ്ണത്തിൽ വര്‍ധനയുണ്ടാവുകയും ചെയ്തു. പ്രവാസികൾക്ക് പുതിയ വിസ അനുവദിക്കുന്നതിനും വിസിറ്റ് വിസകൾ നൽകുന്നത് നിയന്ത്രിക്കുന്നതിനും ഇപ്പോള്‍ സർക്കാർ കർശനമായ നയമാണ് സ്വീകരിക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News