700 ഫിലിപ്പിനോകളെ കുവൈത്തിൽ നിന്ന് നാടുകടത്തി

  • 21/07/2023



കുവൈത്ത് സിറ്റി: മൂന്ന് മാസത്തിടെ കുവൈത്തിൽ നിന്ന്  700 ഫിലിപ്പിയൻസ് പൗരന്മാരെ നാടുകടത്തി. ഈ നാടുകടത്തലുകൾ വ്യക്തികളുടെ സ്വന്തം ചെലവിൽ അല്ലെങ്കിൽ ഫിലിപ്പിയൻസ് എംബസിയുടെ ചെലവിൽ തന്നെയായിരുന്നു. സ്‌പോൺസർമാർക്ക് എയർലൈൻ ടിക്കറ്റിന്റെ ചെലവ് ചുമത്തപ്പെട്ടില്ല. രാജ്യത്തെ എംബസി ഷെൽട്ടർ അടച്ചതിന് ശേഷം ഒളിച്ചോടാൻ  ശ്രമിക്കുന്ന ഫിലിപ്പിനോ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.

മുമ്പ്, പല തൊഴിലാളികളും ആതിഥേയ രാജ്യത്തിന്റെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് നിയമവിരുദ്ധ മാർഗങ്ങൾ അവലംബിച്ചിരുന്നു. എംബസിയുടെ അഭയകേന്ദ്രത്തിൽ അഭയം തേടിയ 500 ഫിലിപ്പിനോ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിപോർട്ടേഷൻ വഴി അവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. വിവിധ യാത്രാ നിയന്ത്രണങ്ങൾ കാരണം 130 ഓളം വ്യക്തികളെ സർക്കാർ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും സുരക്ഷാ അധികൃതർ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News