അബ്ദലിയിലും ജഹ്റയിലും കൊടും ചൂട്; മുന്നറിയിപ്പ്

  • 21/07/2023



കുവൈത്ത് സിറ്റി: രാജ്യത്ത് താപനില 50 ഡി​ഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്‍‍ദുൾ അസീസ് അൽ ഖരാവി മുന്നറിയിപ്പ് നൽകി. സീസണൽ  ഡിപ്രഷൻ കാരണമാണ് ചൂട് കൂടുന്നത്. ജഹ്റ, അബ്ദാലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ താപനില ഉയരുക. ഈ പ്രദേശങ്ങളിൽ  51 ഡി​ഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് ചില പ്രദേശങ്ങളിൽ പൊടി ഉയരാൻ കാരണമാകുമെന്നും അദ്ദേഹം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News