പ്ലാസ്റ്റിക്ക് നിറഞ്ഞ് കുവൈത്തിെലെ കടൽ; മത്സ്യങ്ങളിൽ നടത്തിയ പഠനം ഞെട്ടിക്കുന്നത്

  • 21/07/2023



കുവൈത്ത് സിറ്റി: കുവൈറ്റ് ബേയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി രാജ്യത്തെ ബ്രിട്ടീഷ് എംബസിയിലെ മിഡിൽ ഈസ്റ്റ് കാര്യങ്ങളിലെ വിദ​ഗ്ധയും പരിസ്ഥിതി അറ്റാഷെയുമായ റേച്ചൽ മൾഹോളണ്ട്. സമുദ്ര പരിസ്ഥിതിയിലും ജീവജാലങ്ങളിലും അതിന്റെ സ്വാധീനം ഏറുകയാണ്. കുവൈത്ത് കടലിലെ മത്സ്യങ്ങളിൽ വലിയൊരു ശതമാനവും പ്ലാസ്റ്റിക്ക് നിറയുന്നത് കാരണം മലിനമായ അവസ്ഥയിലാണെന്നും റേച്ചൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി സഹകരിച്ച് ബ്രിട്ടീഷ് സെന്റർ ഫോർ എൻവയോൺമെന്റൽ സയൻസസ്, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ (സിഇഎഫ്എഎസ്) ആണ് പഠനം നടത്തിയത്. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന 8 ഇനം പ്രധാന മത്സ്യങ്ങളിൽ നിന്ന് എടുത്ത സാമ്പിൾ പരിശോധിച്ചുവെന്നും മൈക്രോപ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം മത്സ്യങ്ങളുടെ  ദഹനനാളത്തിൽ കണ്ടെത്തിയെന്നും റേച്ചൽ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News