സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ കടത്തൽ; പരിശോധനകളുമായി കുവൈറ്റ് അധികൃതർ

  • 21/07/2023



കുവൈത്ത് സിറ്റി: ചരക്കുകളുടെയും ഭക്ഷ്യവസ്തുക്കളുടെ കടത്തൽ അവസാനിപ്പിക്കാൻ കടുത്ത നടപടികളുടെ അധികൃതർ. ജലീബ്, ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിലെ ക്രമരഹിതമായ മാർക്കറ്റുകളിൽ അടുത്തിടെ റെയ്ഡുകൾ നടന്നു. പരിശോധനകളിൽ സബ്‌സിഡി നൽകിയിട്ടുള്ള സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ചരക്കുകളുടെ കടത്ത് കേസുകളിൽ ഡസൻ കണക്കിന് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു. റേഷൻ സാധനങ്ങൾ വിദേശത്തേക്ക് കടത്തിക്കൊണ്ട് പോവുകയും വ്യാപാരം നടത്തുകയും ചെയ്യുന്ന ​ഗുരുതരമായ പ്രശ്നത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഈ പ്രവണത കരാണം ഈ സാധനങ്ങൾ അർഹരായവർക്ക് ലഭിക്കാതെ കടത്തുകാരുടെ കൈകളിലെത്തുന്നത് അവസാനിപ്പിക്കാനാണ് നീക്കം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News