കോർപ്പറേറ്റ് നികുതി ബാധകമാക്കുന്നതിൽ പരാജയപ്പെട്ടു; കുവൈത്തിന് ലക്ഷങ്ങളുടെ നഷ്ടം

  • 21/07/2023



കുവൈത്ത് സിറ്റി: ആഗോള മിനിമം നികുതി കരാറിൽ ചേരുന്നതിലെ കുവൈത്തിന്റെ പരാജയം കുവൈത്തിനുണ്ടാക്കുന്നത് വലിയ നഷ്ടം.750 മില്യൺ യൂറോ (ഏകദേശം 157.6 മില്യൺ ദിനാർ) വാർഷിക വരുമാനം കവിയുന്ന കമ്പനികളുടെ ലാഭത്തിന്റെ 15 ശതമാനം നിരക്കിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് നികുതി ചുമത്താൻ ഏകദേശം 138 രാജ്യങ്ങളാണ് തയ്യാറെടുക്കുന്നത്. ആ രാജ്യങ്ങൾ ആഗോള മിനിമം നികുതി കരാറിൽ (GloBE) ഒപ്പുവെച്ചതിന് ശേഷവും കുവൈത്തിന് ഇതിന് പുറത്താണ്. 

പ്രതിവർഷം ദശലക്ഷക്കണക്കിന് ദിനാർ വരുമാനത്തിൽ നിന്ന് പ്രയോജനം നേടാനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്. പ്രതിവർഷം കോടിക്കണക്കിന് ദിനാർ രാജ്യത്തിന്റെ പൊതു ഖജനാവിലേക്ക് എത്തിക്കുന്നതിനുള്ള അവസരമാണ് പാഴാക്കപ്പെടുന്നത്. ആഗോള കരാറിൽ ചേരാത്ത ഒരേയൊരു ഗൾഫ് രാജ്യമാണ് കുവൈത്ത്. അതേസമയം, ഭാവിയിൽ എണ്ണ ഇതര വരുമാനം ലക്ഷ്യം വച്ച് വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്ന പ്രവർത്തനങ്ങളിലേക്ക് കുവൈത്ത് കടക്കുമെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News