ജഹ്റയിൽ ബാച്ചിലർമാർ അയൽവാസികളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്

  • 21/07/2023


കുവൈത്ത് സിറ്റി: ജഹ്‌റ പ്രദേശത്ത് ബാച്ചിലർമാർ അയൽവാസികളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. സ്വകാര്യ ഹൗസിംഗ് ഏരിയകളിലേക്കും വീടുകളിലേക്കും ബാച്ചിലർമാരുടെ അനധികൃത താമസം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. അവരെ കുറിച്ച് അധികൃതർക്ക് വിവരം നൽകിയതിനെ തുടർന്നായിരുന്നു ഭീഷണി. ‌

നിയമലംഘകർ ഭീഷണിപ്പെടുത്തുന്നതായി അയൽവാസികളിൽ നിന്ന് ടീമിന് നിരവധി പരാതികൾ ലഭിച്ചതായി ജഹ്‌റ മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീമിന്റെ തലവനും ബാച്ചിലേഴ്‌സ് കമ്മിറ്റി അംഗവുമായ എൻജിനിയർ തുവൈനി അൽ മുതൈരി പറഞ്ഞു. പ്രവാസികളും മാർജിനൽ തൊഴിലാളികളും കുമിഞ്ഞുകൂടുന്ന വലിയ ഗവർണറേറ്റുകളിലൊന്നാണ് ജഹ്‌റ. വീടുകൾ വാങ്ങി ശേഷം ബാച്ചിലേഴ്‌സ് ഹൗസാക്കി മാറ്റുന്ന പ്രവണത അടുത്തിടെ വർധിച്ചതോടെ പരാതികളുടെ എണ്ണവും കൂടിയിട്ടുണ്ട്. 

ഗവർണറേറ്റിലെ അഞ്ച് മേഖലകളുമായി ബന്ധപ്പെട്ട പരാതികളാണ് സംഘം ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. സൂപ്പർവൈസറി ടീം നടത്തിയ ഫീൽഡ് പരിശോധനകളിൽ സ്വകാര്യ ഭവനങ്ങൾ ​ഗാർഹിക തൊഴിലാളികൾക്കുള്ള ഓഫീസുകളോ മറ്റ് അധാർമിക പ്രവൃത്തികൾ ചെയ്യുന്ന ഇടമോ ആക്കി മാറ്റുന്നത് ഉൾപ്പെടെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും അൽ മുതൈരി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News