വ്യാജ ഡോളറുമായി രണ്ട് ആഫ്രിക്കക്കാ‍ർ കുവൈത്തിൽ അറസ്റ്റിൽ

  • 21/07/2023



കുവൈത്ത് സിറ്റി: പ്രാദേശിക വിപണിയിൽ വ്യാജ ഡോളർ ഇടപാടുകൾ നടത്താൻ ശ്രമിച്ച രണ്ട് ആഫ്രിക്കക്കാ‍ർ അറസ്റ്റിൽ. ഇവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ട്. പൊലീസ് ഏജന്റിൽ നിന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് പ്രതികളെ ഹവല്ലിയിലെ അവരുടെ അപ്പാർട്ട്മെന്റിൽ നിന്ന് പിടികൂടുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച സെർച്ച് ആൻഡ് അറസ്റ്റ് വാറണ്ടുമായാണ് അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയത്. വ്യാജ ഡോളറുകൾ, ഉപകരണങ്ങൾ തുടങ്ങിയവയും ഇവിടെ നിന്ന് പിടിച്ചെടുത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News