കെട്ടിടം പണിക്കിടെ പ്രവാസി വീണുമരിച്ചു

  • 22/07/2023

കുവൈത്ത് സിറ്റി: സാൽമിയയിൽ സ്‌കാഫോൾഡിൽ നിന്ന് വീണ് ഈജിപ്ഷ്യനായ തൊഴിലാളി മരണപ്പെട്ടു. ഒരു പ്രവാസി സാൽമിയ മേഖലയിലെ സ്‌കാഫോൾഡിൽ നിന്ന് വീണതായി  ആഭ്യന്തര മന്ത്രാലയത്തിനും ആംബുലൻസ് ഓപ്പറേഷനുകൾക്കും റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ അധികൃതരും ആംബലുലൻസും ഉടൻ സംഭവ സ്ഥലത്തേക്ക് എത്തി. കെട്ടിടം പുതുക്കിപ്പണിത് കൊണ്ടിരിക്കുകയും അതിന് ഉപയോ​ഗിക്കാനായി സ്‌കാഫോൾഡ് സ്ഥാപിച്ചിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് തൊഴിലാളി വീണതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ തൊഴിലാളി മരിച്ചിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News