ജാബർ അൽ അഹമ്മദ് ക്ലിനിക്കിൽ വനിത ഡോക്ടർക്കു നേരെ ആക്രമണം

  • 22/07/2023




കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദ് നഗരത്തിലെ  ക്ലിനിക്കിൽ വനിതാ ഡോക്ടറെ ആക്രമിച്ച് രോഗി . അറബ് പൗരത്വമുള്ള ഒരു ഡോക്ടറെയാണ് സന്ദർശകൻ ആക്രമിച്ചത്. വേദനയുണ്ടെന്ന് അവകാശപ്പെട്ടെത്തിയ ഇയാൾ സിക്ക് ലീവ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ. ഡോക്ടർക്ക് സംശയം തോന്നി. കൂടാതെ, ഒപ്പം വന്നയാൾ പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടും സംശയം കൂട്ടി. ഡോക്ടർ ഇതോടെ അസുഖ അവധി നൽകാൻ വിസമ്മതിക്കുകയും കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തു. ഇതോടെയാണ് ഡോക്ടറെ രോ​ഗിയായി എത്തിയ ആൾ ആക്രമിച്ചത്. ഡോക്ടർ പോലീസ് സ്റ്റേഷനിലെത്തി കേസ് ഫയൽ ചെയ്തിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News