മദ്യം, മോഷണം, കബളിപ്പിക്കൽ; വിവിധ ഗവർണറേറ്റുകളിലായി നിരവധിപേർ പിടിയിൽ

  • 22/07/2023



കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലായി പല തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ പിടികൂടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ. ഖൈത്താൻ മേഖലയിൽ പ്രാദേശിക മദ്യ ഫാക്ടറി നടത്തിയിരുന്ന രണ്ട് വ്യക്തികളെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഓപ്പറേഷനിൽ വിൽപനയ്ക്കായി തയ്യാറാക്കിയ ലഹരി വസ്തുക്കളും കുപ്പികളും വൻതോതിൽ വീപ്പകളും പിടിച്ചെടുത്തു. 

ക്യാപിറ്റൽ ഗവർണറേറ്റിൽ ഒന്നിലധികം കടകളിൽ വ്യാജ സ്വർണക്കട്ടികൾ കബളിപ്പിച്ച് വിറ്റതിന് രണ്ട് വ്യക്തികൾ പിടിയിലായി. ഒന്നിലധികം മോഷണക്കേസുകളിൽ ഉൾപ്പെട്ട രണ്ട് വ്യക്തികളെ പിടികൂടാൻ ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിനും സാധിച്ചു. കോഓപ്പറേറ്റീവ് സൊസൈറ്റികളിലെയും ആരോഗ്യ ക്ലിനിക്കുകളിലെയും തൊഴിലാളികളിൽ നിന്നാണ് ഇവർ പണം തട്ടിയത്. അന്വേഷണത്തിൽ ഇവർക്കെതിരെ ഇതുവരെ ആറ് കേസുകൾ കൂടെ ഉണ്ടെന്ന് കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News