കുവൈത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ; 90% സിക്ക് ലീവുമായി ബന്ധപ്പെട്ട്

  • 22/07/2023


കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദിലെ ഒരു ക്ലിനിക്കിൽ  വനിതാ ഡോക്ടറെ സന്ദർശകൻ ആക്രമിച്ച സംഭവത്തെ അപലപിച്ച് മെഡിക്കൽ അസോസിയേഷൻ. ഡോക്ടറിന്റെ അടുത്ത് എത്താത്ത ഒരാളുടെ സിക്ക് ലീവ് ആവശ്യപ്പെട്ടെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഈ വിഷയത്തിൽ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്കെതിരായ അക്രമങ്ങളിലെ 90 ശതമാനം കേസുകളിലും കാരണമാകുന്നത് നിയമവിരുദ്ധമായ സിക്ക് ലീവാണ്. 

പല വികസിത രാജ്യങ്ങളിലെയും അയൽരാജ്യങ്ങളിലെയും പോലെ സിക്ക് ലീവ് ഓൺലൈൻ ആയി അനുവദിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം നടപ്പാക്കണമെന്ന് മെഡിക്കൽ അസോസിയേഷൻ സിവിൽ സർവീസ് കൗൺസിലിനോട് ആവശ്യപ്പെട്ടു. സിക്ക് ലീവുകൾ ഓൺലൈൻ ആയി നൽകുന്നത് ആരോ​ഗ്യ സംവിധാനത്തിന്റെ ഭാരം കുറയ്ക്കും. സിക്ക് ലീവുകൾ ലഭിക്കണമെങ്കിൽ പൗരൻ ആരോ​ഗ്യ കേന്ദ്രങ്ങളിൽ പോകണമെന്ന നിബന്ധന മാറ്റണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News