പ്രവാസികൾക്ക് 15 വർഷം വരെ റെസിഡൻസി; പുതുക്കിയ ഇഖാമ കരട് നിയമം മന്ത്രിസഭയ്ക്ക് അയക്കും

  • 23/07/2023


കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസി  നിയന്ത്രിക്കുന്ന പുതിയ നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ വോട്ടെടുപ്പിനായി ദേശീയ അസംബ്ലിയുടെ മുന്നിലെത്തും. ഇഖാമ ട്രേഡിങ്ങ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബില്ലിലെ മിക്ക ആർട്ടിക്കിളുകളും കഴിഞ്ഞ ആഴ്‌ചകളിൽ സമൂലമായ പരിഷ്‌കരണത്തിന് വിധേയമായിരുന്നു. അടിയന്തരമായി ദേശീയ അസംബ്ലിയിലേക്ക് റഫർ ചെയ്യുന്നതിന് മുമ്പായി ഈ നിർദ്ദേശങ്ങൾ ചർച്ചയ്‌ക്കും അംഗീകാരത്തിനും വേണ്ടി മന്ത്രിസഭയിൽ അവതരിപ്പിക്കും.

ഫത്‌വ, നിയമനിർമ്മാണ വകുപ്പ്, ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ്, സിവിൽ സർവീസ് കമ്മീഷൻ, കുവൈത്ത് സർവകലാശാലയിലെ നിയമജ്ഞർ, ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം നിയമം വീണ്ടും അവലോകനം ചെയ്തിരുന്നു. മുമ്പ് ഉന്നയിച്ച എല്ലാ നിരീക്ഷണങ്ങളും വീണ്ടും പഠിച്ചു. ഒക്ടോബർ അവസാനം അടുത്ത സെഷൻ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ അസംബ്ലിക്ക് റഫർ ചെയ്യുന്നതിനായി നിലവിലെ വേനൽക്കാല സെഷനിൽ മന്ത്രിസഭാ അംഗീകരിക്കുന്നതിനായാണ് നിയമം തയ്യാറാകുന്നത്.

പുതിയ നിർദ്ദേശം അനുസരിച്ച് ഒരു പ്രവാസിക്ക് അഞ്ച് വർഷത്തിൽ കൂടാത്ത താമസാനുമതിയാണ് നൽകുക. എന്നാൽ, നിക്ഷേപകർക്ക് അവരുടെ പ്രവർത്തനത്തെ ആശ്രയിച്ച് 15 വർഷം വരെ റെസിഡൻസി പെർമിറ്റ് നൽകും. കൂടാതെ, ഈ നിക്ഷേപങ്ങളിൽ നിന്ന് കുവൈത്തിന് നേട്ടമുണ്ടാക്കാൻ ഫീസ് ചുമത്തുകയും ചെയ്യും. കുവൈത്തി സ്ത്രീകളുടെ കുട്ടികൾക്ക് 10 വർഷത്തെ താമസാനുമതി നൽകുന്നത് അടക്കമുള്ള നിർദ്ദേശങ്ങളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News