വ്യാജ ഡിഗ്രി; ബിരുദങ്ങൾക്ക് അംഗീകാരം നൽകുന്നതിന് കുവൈത്തിൽ എക്‌സാമിനേഷൻ സെന്റർ വേണമെന്ന് ആവശ്യം

  • 23/07/2023

കുവൈത്ത് സിറ്റി: യൂണിവേഴ്സിറ്റി ബിരുദങ്ങൾ അംഗീകരിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നു. ഈജിപ്തിലെയും ജോർദാനിലെയും മെഡിക്കൽ സ്പെഷ്യാലിറ്റികൾ പഠിക്കാനുള്ള വിദേശ സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള തീരുമാനവും അതോടൊപ്പം ഉണ്ടായ കോലാഹലങ്ങൾക്കുമിടയിലാണ് ഇത്തരമൊരു ചോദ്യം ഉയർന്നിട്ടുള്ളത്. പ്രത്യേകിച്ച് ബിരുദാനന്തര ബിരുദങ്ങൾക്കും ഡോക്ടറൽ ബിരുദങ്ങൾക്കും വിദേശ സർവ്വകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ അക്രഡിറ്റ് ചെയ്യുന്നതിന് വ്യക്തമായ ഒരു സംവിധാനം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. അക്കാദമിക് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൈവരിക്കാനും വ്യാജ സർട്ടിഫിക്കറ്റുകളുടെ പ്രതിസന്ധി അവസാനിപ്പിക്കാനും ഇത്തരമൊരു സംവിധാനം കൊണ്ട് വരണണെന്നാണ് ആവശ്യം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News