ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന ആമിത് ഷായുടെ പ്രസ്താവന തള്ളി സ്റ്റാലിൻ

  • 05/08/2023

ചെന്നൈ: കേന്ദ്രത്തിൻറെ ഹിന്ദി വാദത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന ആമിത് ഷായുടെ പ്രസ്താവന തള്ളി സ്റ്റാലിൻ. തമിഴ് ഭാഷയെ അടിമയാക്കാൻ അനുവദിക്കില്ലെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ തമിഴ്നാട് ചെറുക്കുമെന്നും എം കെ സ്റ്റാലിൻ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. വിവേകശൂന്യമായ നീക്കമാകും അമിത് ഷാ നടത്തുന്നതെന്നും തമിഴ്മാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.


പാര്‍ലമെൻറ്റിൻറെ ഔദ്യോഗിക ഭാഷകള്‍ക്കായുള്ള കമ്മിറ്റിയെ അഭിസംബോധന ചെയ്യത് സംസാരിക്കുമ്ബാളാണ് അമിത് ഷാ ഹിന്ദി ഭാഷ എതിര്‍പ്പില്ലാതെ സ്വീകരിക്കണമെന്ന പ്രസ്താവന നടത്തിയത്. ഹിന്ദി ഒരു പ്രദേശിക ഭാഷയുമായും പോരിനില്ലെന്നും എല്ലാ ഭാഷകളും ശക്തിപ്പെടുമ്ബാള്‍ രാജ്യവും ശക്തിപ്പെടുമെന്നുമാണ് അമിത് ഷാ പറഞ്ഞത്.
അമിത് ഷായുടെ ഈ പരാമര്‍ശമാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്. കര്‍ണാടകയും പശ്ചിമ ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളും കേന്ദ്രത്തിൻറെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിനെ ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. വളര്‍ന്നു വരുന്ന ഇത്തരം പ്രതിരോധങ്ങളെ അമിത് ഷാ കാണണമെന്നും 1965-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിൻറെ കനല്‍ ആളിക്കത്തിക്കരുതെന്നും അമിത് ഷായോട് സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇതാദ്യമായിട്ടല്ല കേന്ദ്രത്തിൻറെ ഹിന്ദിവത്കരണത്തിനെതിരെ എംകെ സ്റ്റാലിൻ രംഗത്തെത്തുന്നത്. ഹിന്ദിയെ എതിര്‍ക്കുന്നില്ലെന്നും എതിര്‍ക്കുന്നത് ഭാഷയെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെയാണെന്നും ഒരു ഭാഷ പഠിക്കുക എന്നത് ഒരാളുടെ സ്വന്തം താല്പര്യത്തില്‍ നിന്ന് ഉയര്‍ന്നുവരേണ്ട കാര്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞിട്ടുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാൻ ആഗ്രഹിക്കുന്നവര്‍ അതിനെ ആധിപത്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത് എന്നാണ് സ്റ്റാലിൻറെ നിലപാട്.

Related News