കുവൈറ്റ് എറണാകുളം റെസിഡന്റ് അസോസിയേഷന്‍ (കേര) സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  • 17/08/2023


കുവൈറ്റ് എറണാകുളം റെസിഡന്റ് അസോസിയേഷന്‍ ( കേര) ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ഇന്ത്യൻ ദേശീയപതാക ഉയർത്തി ആഘോഷിച്ചു. മംഗഫ് ഡിലൈറ്റ്‌ ഹാളിൽ നടന്ന യോഗത്തിൽ കേര പ്രസിഡന്റ് ബെന്നി K O അധ്യക്ഷത വഹിച്ചു. ഓരോ ഇന്ത്യക്കാരനും ജാതിമത വിദ്യോഷം മറന്ന്, രാജ്യത്തെ ഓരോ പൗരനും തുല്യരാണെന്ന് വിശ്വസിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നിക്കുകയും ചെയ്യുമ്പോൾ ആണ് യഥാർത്ഥ അർത്ഥത്തിൽ സ്വാതന്ത്രദിനം ആഘോഷിക്കപ്പെടുന്നത് എന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.

ഫാഹീൽ ഏരിയ കൺവീനർ ജേക്കബ് ബേബി സ്വാഗതം ആശംസിച്ച യോഗത്തിൽ, കേര ട്രഷറർ ശശി കുമാർ, അനിൽ കുമാർ, ആൻസൺ പത്രോസ് , ജോസ് പറപ്പിള്ളി,വനിതാവേദി കൺവീനർ ഡെയ്സി ബെന്നി, ജിനി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Related News