കെ.ഐ.സി - 'ഇയാദ' മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 18/08/2023


കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഇയാദ' മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സംഘടനയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി, മെട്രോ മെഡിക്കൽ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് രാവിലെ 7 മണിക്ക് മുതൽ 11 വരെ ഉണ്ടാകും.കുവൈത്തിലെ വിവിധ മേഖലകളിൽ വെച്ച് മൂന്നു ഘട്ടങ്ങളിലായാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ഓഗസ്റ്റ് 18 നു ഫർവാനിയയിലും ഓഗസ്റ്റ് 25 നു സാൽമിയയിലും സെപ്റ്റംബർ 01 ന് ഫഹാഹീലുമാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം. കുവൈത്തിലെ ആതുര സേവന രംഗത്ത് പ്രശസ്തമായ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.   
മെഗാ മെഡിക്കൽ ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥന സെക്രട്ടറി അബ്ദുൽ റഹ്മാൻ രണ്ടത്താണി സംബന്ധിക്കും. കൂടാതെ കുവൈത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related News