വോയ്സ് കുവൈത്ത് അബ്ബാസിയ യൂനിറ്റിന് പുതിയ ഭാരവാഹികൾ

  • 18/08/2023

 


കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 
അബ്ബാസിയ യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. 
കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: രഞ്ജിത്ത് കൃഷ്ണൻ (കൺവീനർ),ഗിരീഷ് രാമചന്ദ്രൻ (സെക്രട്ടറി),കെ.പി.ഉദയൻ (ട്രഷറർ),ബാബു പറമ്പത്ത് (ജോ.കൺവീനർ),രജിത് രാജൻ (ജോ.സെക്രട്ടറി),രതീഷ് രാമചന്ദ്രൻ (ജോ.ട്രഷറർ),അജിത് കൃഷ്ണൻ, എ.ബി.അനു കുമാർ, ബാബു വയനാട്, ജഗദീഷ്. ഇ.വി,വിനോജ് രാജഗോപാൽ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) കേന്ദ്ര ജനറൽ സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ, കേന്ദ്ര ട്രഷറർ കെ.ഗോപിനാഥൻ, ഉപദേശക സമിതി അംഗം അഡ്വ. രതീഷ്.റ്റി.ധരൻ, വെൽഫെയർ സെക്രട്ടറി റ്റി.വി.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ബിപിൻ.കെ.ബാബു, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.വി.രാധാകൃഷ്ണൻ, എം.രത്നാകരൻ, എം.എസ്.ഷനിൽ, വി.കെ.സജീവ്, വനിത വേദി ജനറൽ സെക്രട്ടറി എസ്.സുമലത, വനിത വേദി ട്രഷറർ അനീജ രാജേഷ്, വനിത വേദി സെക്രട്ടറി ലത സത്യൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
അബ്ബാസിയ യൂനിറ്റ് മുൻ കൺവീനർ റ്റി.കെ.റെജി സ്വാഗതവും അബ്ബാസിയ യൂനിറ്റ് പുതിയ കൺവീനർ രഞ്ജിത്ത് കൃഷ്ണൻ നന്ദിയും പറഞ്ഞു

Related News