ഇസ്ലാഹീ മദ്രസ്സ സമ്മർ സക്സസ്സ് അബ്ദുറഹ്മാൻ രണ്ടത്താണി ഉത്ഘാടനം ചെയ്യും

  • 18/08/2023



കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ എജുക്കേഷൻ വിംഗിന്റെ നേതൃത്വത്തിൽ അബ്ബാസിയ്യ, സാൽമിയ, ഫഹാഹീൽ , ഫർവാനിയ, ഏരിയകളിൽ നടക്കുന്ന മദ്രസ്സകൾ കേന്ദ്രീകരിച്ച്  സംഘടിപ്പിച്ച   വെക്കേഷൻ പഠന സംഗമത്തിന്റെ  സമാപന പരിപാടിയായ സമ്മർ  സക്സസ്സ്  ഓഗസ്റ്റ് 18  വെള്ളിയാഴ്ച ഖുർത്തുബ  ജംഇയ്യത്ത് ഇഹ്‌യാത്തുറാസുൽ ഇസ്ലാമി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. 

വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന പരിപാടി ഹൃസ്വസന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ ഇന്ത്യൻ യൂണിയൻ  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, മുൻ എം.എൽ.എ യുമായ  അബ്ദുറഹ്മാൻ രണ്ടത്താണി ഉത്ഘാടനം നിർവ്വഹിക്കും.  

തുടർന്ന് വെക്കേഷൻ മദ്രസ്സയിൽ പങ്കെടുത്ത വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ കലാപരിപാടികളും , കുട്ടികളുടെ ആക്റ്റിവിറ്റി പ്രസന്റേഷനുകളുമുണ്ടായിരിക്കും.

മതപരമായ അറിവുകൾക്ക് പുറമെ പ്രത്യേകം തയ്യാറാക്കിയ സിലബസ്സിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വെക്കേഷൻ മദ്രസ്സയിൽ  നിന്നും  മലയാള ഭാഷാ പഠനം, അറബി ഭാഷാ പഠനം,  കരിക്കുലം ആക്റ്റി വിറ്റേഷസുകൾ എന്നിവയും കുട്ടികൾക്ക്  പകർന്നു നൽകുകയുണ്ടായി.

Related News