ബഹുസ്വരതയാണ് ഉറപ്പ്: ഐസി എഫ്

  • 19/08/2023



കുവൈത്ത്: ബഹുസ്വരത എന്ന ഇന്ത്യയുടെ മനോഹരമായ സ്വത്വത്തെ തകർക്കുന്നതാണ് ഏക സിവിൽക്കോഡിന് വേണ്ടിയുള്ള നീക്കമെന്ന് ഐ സി എഫ് കുവൈത്ത് നാഷണൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ പറഞ്ഞു. ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്യ്രദിനാഘോഷ ഭഗമായി ഐ സി എഫ് ജലീബ് സെൻട്രൽ ഹസാവി ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പൗരസഭയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ജനവിഭാഗം ഒരുമിച്ച് പോരാടി നേടിയെടുത്ത സ്വാതന്ത്ര്യം പ്രത്യക സമൂഹത്തിനു അപ്രാപ്യമായി കണക്കാക്കപ്പെടുന്ന തരത്തിലുള്ള നീക്കങ്ങൾ ഇന്ത്യയുടെ പൈതൃകത്തെ തന്നെ നിരാകരിക്കും വിധം അരങ്ങു വാഴുമ്പോൾ ജനാധിപത്യ സമൂഹം രാഷ്ട്രീയ ജാഗ്രത പുലർത്താതെ മൗനികളായിപോകരുത്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിളിക്കപ്പെടുന്ന പാർലമെന്റ് അകത്തളത്തിൽ പോലും പ്രതിപക്ഷശബ്ദങ്ങൾ ദയനീയമായി അടിച്ചമർത്തപ്പെടുന്നത് നിരാശാജനകമാണ്.  ജനാധിപത്യത്തിന്റെ വേരുകൾ ഉണങ്ങാത്ത ഇന്ത്യയുടെ തെരുവും ഗ്രാമങ്ങളും ഇപ്പോഴും പ്രതീക്ഷ തന്നെയാണ്. ജനാധിപത്യം നാട്ടിൻ പുറങ്ങളിലൂടെ തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
സെൻട്രൽ പ്രസിഡണ്ട് ഹൈദരലി സഖാഫി അദ്യക്ഷനായ പരിപാടി നാഷണൽ ദഅവ പ്രസിഡണ്ട് അഹ്‌മദ്‌ സഖാഫി കാവനൂർ ഉദ്‌ഘാടനം നിർവഹിച്ചു. മണി ചാക്കോ (ഒ ഐ സി സി) അജ്നാസ് (കല) നൗഷാദ് തലശ്ശേരി (ഐ സി എഫ്) എന്നിവർ വിഷയത്തിൽ ഇടപ്പെട്ടു സംസാരിച്ചു.  റസാഖ് സഖാഫി പനയത്തിൽ സ്വാഗതവും അബ്ദുൽഅസീസ് ഒരുമനയൂർ നന്ദിയും പറഞ്ഞു.

Related News