എറണാകുളം ജില്ലാ അസോസിയേഷൻ, കുവൈറ്റ്‌, ബാലവേദി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

  • 20/08/2023


എറണാകുളം ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ അഭിമുഖത്തിൽ ബാലവേദി കുട്ടികൾക്ക് വേണ്ടി കിങ്ങിണികൂട്ടം 2023 എന്ന പേരിൽ ഒരു അവധിക്കാല ഏകദിന ക്യാമ്പ് നടത്തി. 18/08/23 വെള്ളിയാഴ്ച രാവിലെ ആരംഭിച്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു നടന്ന ക്യാമ്പ് ബാബുജി ബത്തേരി ഉൽഘാടനം ചെയ്തു .

അസോസിയേഷൻ പ്രസിഡൻറ് ജോമോൻ കോയിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാവേദി ചെയർപേഴ്സൺ ലിസാ വർഗീസ് സ്വാഗതം ആശംസിച്ചു.ജോളി ജോർജ്‌ അവതാരകനായിരുന്നു.

ജനറൽ കോർഡിനേറ്റർ തങ്കച്ചൻജോസഫ്, ആക്ടിങ് ജനറൽ സെക്രട്ടറി ജിജു പോൾ , അഡ്വൈസറി ചെയർമാൻ ജിനോ എം.കെ , പ്രോഗാമിന്റെ സ്പോൺസറായ ഗോ സ്കോർ CEO അമൽ ഹരിദാസ് , മഹിളാവേദി സെക്രട്ടറി ഇന്ദു എൽദോ, ബാലവേദി പ്രസിഡൻറ് സ്ലാനിയ പെയ്റ്റൻ , ഇവൻറ് കൺവീനർ ഷജിനി അജി, രക്ഷധികാരി സജി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

എറണാകുളം ജില്ലാ അസോസിയേഷൻ (EDA) കുവൈറ്റ് 2023 ഒക്ടോബർ 13 ന് മംഗഫ് അൽ നജാത്ത് സ്കൂളിൽ വച്ചു 
 നടത്തുന്ന ഓണാഘോഷ പരിപാടിയായ “തിരുവോണ സംഗമം 2023 ” ന്റെ ഫ്ലായർ പ്രകാശനം പ്രസിഡന്റ് ജോമോൻ കോയിക്കര ഇവൻറ് കൺവീനർ ജോളി ജോർജിൽ നിന്നും ഏറ്റു വാങ്ങിക്കൊണ്ടു നിർവഹിച്ചു.
 
മഹിളാവേദി ട്രഷറർ തെരേസ ആന്റണി യോഗത്തിന് നന്ദി അർപ്പിച്ചു.

 തുടർന്ന് കുട്ടികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ നടന്ന വ്യക്തിത്വവികസനം ,മോട്ടിവേഷൻ, മാതൃഭാഷ, യോഗ, കരാട്ടെ, തുടങ്ങി വിവിധ വിഷയങ്ങൾ ഉൾകൊള്ളുന്ന ക്ലാസുകൾക്ക് ബാബുജി ബത്തേരി, സന്തോഷ് ജോസഫ്, ജോബി ജോസഫ്, വിജയലക്ഷ്മി എന്നിവർ നയിച്ചു. കൂടാതെ കുട്ടികൾക്ക് വേണ്ടി പ്രസംഗം, കളറിംഗ്, ചിത്രരചന, തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. വിവിധ തരത്തിലുള്ള ഗെയിംസും മറ്റു പരിപാടികളും ക്യാമ്പ് ആകർഷിണിയമാക്കി.
ജോയിൻറ് കോർഡിനേറ്റർ വർഗീസൻ , ആക്ടിങ് ട്രഷറർ റെജി ജോർജ്, ജോയിൻറ് സെക്രട്ടറി പ്രിൻസ് ബേബി , മഹിളാവേദി ജോയിന്റ്‌ 
 ചെയർപേഴ്സൺ മഞ്ജു ബിജു, മുൻ പ്രസിഡൻറ് ജിയോ മത്തായി, ആർട്സ് സെക്രട്ടറി റോമാനസ് പെയ്റ്റൻ ,യൂണിറ്റ് കൺവീനർമാരായ ജോസഫ് റാഫേൽ , ജിസ്സി ജിഷോയ്, മറ്റു യൂണിറ്റ് ഭാരവാഹികളായ ജോസഫ് കോമ്പാറ, ബിജു C.D , ജിൻസി ലൗസൻ , അനു കാർത്തികേയൻ , ഷോജൻ ഫ്രാൻസിസ്, വർഗീസ് കെ.എം , എൽദോ വർഗീസ്, പീറ്റർ മാത്യു, സോണിയ ജോബി,ഷൈനി തങ്കച്ചൻ, സിമി റെജി, സൗമ്യ ജിനോ,ബിന്ദു പ്രിൻസ്, ഷീബ പെയ്റ്റൻ, മേരി എൽദോ, ബിന്ദു ബെന്നി , ലൈല പീറ്റർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related News